HIGHLIGHTS : Burglary in an unoccupied house; 25 stole power and money
തിരൂര്‍: വെട്ടം മുറിവഴിക്കലില്‍ ആളില്ലാ ത്ത വീടിന്റെ പൂട്ടുതകര്‍ത്ത് 25 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു. വടക്കെ ഇടിവെട്ടിയ കത്ത് മുഹമ്മദ് ഷാഫിയുടെ വി ട്ടിലാണ് കവര്‍ച്ച നടന്നത്. തൃശൂര്‍ കോര്‍പറേഷന്റെ ഇല ക്രിസിറ്റി വിഭാഗത്തില്‍ അസിസ്റ്റ ന്റ് എന്‍ജിനിയറായ ഷാഫിയും കുടുംബവും തൃശൂരിലാണ് താമ സം. അവധി ദിവസങ്ങളിലാണ് മുറിവഴിക്കലിലെ വീട്ടില്‍ വരാറു ള്ളത്.
കഴിഞ്ഞ ബുധനാഴ്ചക്കും ശനിയാഴ്ച ഉച്ചക്കും ഇടയിലാണ് കവര്‍ച്ച നടന്നിരിക്കുന്നത്. ഷാ ഫിയുടെ മകന്‍ നസല്‍ മുഹമ്മ ദ് ബുധനാഴ്ച രാത്രി വീടുപൂട്ടി തൃശൂരിലേക്ക് പോയതായിരു ന്നു. ശനിയാഴ്ച സുഹൃത്തിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഷാഫി മുറിവഴിക്കലില്‍ എത്തിയിരുന്നു. വിവാഹശേഷം വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. വാ തില്‍ ചാരിയ നിലയില്‍ കണ്ട തോടെ അകത്തു കയറി പരി ശോധിച്ചു. വീടിന്റെ മുന്‍ഭാഗ ത്തെ വാതിലിന്റെ പൂട്ട് തകര്‍ അതാണ് മോഷ്ടാവ് അകത്ത് കടന്നത്.


കിടപ്പുമുറികളും അടുക്കളയി ലും സ്റ്റോര്‍ മുറിയിലും കയറിയി ട്ടുണ്ട്. അലമാരകളിലെ സാധന ങ്ങളെല്ലാം വാരിവലിച്ചിട്ട നിലയി ലാണ്. കവര്‍ച്ചക്ക് ഉപയോഗിച്ച തെന്ന് കരുതുന്ന രണ്ട് ഇരുമ്പ് കമ്പികള്‍ വീടിന്റെ ഹാളിലും അടുക്കളയിലുമായി കണ്ടെത്തി. തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഡാന്‍ സാഫ് സ്‌ക്വാഡ് എസ്‌ഐ പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടുകാരില്‍നിന്നും അയല്‍വാസികളില്‍ നിന്നും വി വരങ്ങള്‍ ശേഖരിച്ചു.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു