Section

malabari-logo-mobile

മുസ്ലീം സ്ത്രീകള്‍ക്കെതിരെ വിദ്വേഷ പ്രചരണം നടത്തിയ ബുള്ളിബായിയുടെ സൂത്രധാരകന്‍ അറസ്റ്റില്‍

HIGHLIGHTS : ഈ ആപ്പ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിച്ചിരുന്നു.

ദില്ലി പ്രശസ്തരും ആക്ടിവിസ്റ്റുകളുമായ മുസ്ലീം സ്ത്രീകള്‍ക്കെതി വിദ്വേഷ പ്രചരണം നടത്തിയ ബുള്ളിബായ് ആപ് നിര്‍മ്മിച്ചയാള്‍ അറസ്റ്റില്‍. ബിടെക് വിദ്യാര്‍ത്ഥിയും, 21 വയസ്സുകാരനുമായ അസം സ്വദേസി നീരജ് ബിഷ്ണവ് ആണ് അറസ്റ്റിലായത്.

ദില്ലി പോലീസ് സ്‌പെഷല്‍ സെല്‍ ഡിസിപി കെപിഎസ് മല്‍ഹോത്രയുടെ നേതൃത്വത്തിലുല്‌ള അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഉത്തരഖണ്ഡ് സ്വദേശിനിയായ പത്തൊമ്പതുകാരി ശ്വേതാ സിംഗ്, ബിടെക് വിദ്യാര്‍ത്ഥി വിശാല്‍ ത്ധാ(21), മായങ്ക് റാവല്‍(21)എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

sameeksha-malabarinews

ബുള്ളി ബായ് എന്ന ആപ്പിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നതിനെത്തുടര്‍ന്ന് ഈ ആപ്പ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് പിന്‍വലിച്ചിരുന്നു.

ജെഎന്‍യുവില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ മാതാവ് ഫാത്തിമ നഫീസ്, എഴുത്തുകാരി റാണ സഫ്‌വി, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആര, റേഡിയോ ജോക്കി സായിമ, സിഎഎ വിരുദ്ധസമരത്തിന്റെ അമരത്തുണ്ടായിരുന്ന വിദ്യാര്‍ത്ഥിനേതാക്കളായ ലദീദ , ആയിഷ റെന്ന, ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവായിരുന്ന ഷെഹല റാഷിദ് തുടങ്ങി നിരവധി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ സഹിതമായിരുന്നു പ്രചാരണം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!