പട്ടാപ്പകല്‍ ബൈക്ക് മോഷ്ടിച്ച ബിടെക് വിദ്യാര്‍ഥികള്‍ പിടിയില്‍

കൊച്ചി : പട്ടാപ്പകല്‍ ഇടപ്പള്ളിയില്‍നിന്ന് ബൈക്ക് മോഷ്ടിച്ച ബിടെക് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. കുണ്ടറ മുളവന പടപ്പക്കര ആന ന്ദവിലാസം സാവിയോ ബാബു (21), സുഹൃത്ത് കൊടുങ്ങല്ലൂര്‍ കാര കൊല്ലാട്ടുതറ ചാള്‍സ് (21) എന്നിവരെയാണ് എളമക്കര പൊ ലീസ് അറസ്റ്റ് ചെയ്തത്. സിസി ടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് ഇന്‍ സ്‌പെക്ടര്‍ കെ ബി ഹരികൃഷ്ണ ന്റെ നേതൃത്വത്തിലാണ് രണ്ട് ദിവ സംകൊണ്ട് പ്രതികളെ പിടികുടി യത്.

നമ്പര്‍ പ്ലേറ്റ് മാറ്റിയ ബൈക്ക് കൊല്ലത്തുനിന്ന് കണ്ടെത്തി. സ്വ ന്തമായി സ്‌കൂട്ടര്‍ ഉണ്ടായിരുന്ന ചാള്‍സിന് എന്‍ഫീല്‍ഡ് ഇന്റര്‍ സെപ്റ്റര്‍ നല്‍കാന്‍ സാവിയോ ബാബുവാണ് മോഷണപദ്ധതി തയ്യാറാക്കിയതെന്ന് പൊലീസ് പറഞ്ഞു.

കാക്കനാട് പടമുകള്‍ പാലച്ചുവട് കാരിക്കോട്ട് പറമ്പില്‍ കെ എസ് മുഹമ്മദ് ഫായിസിന്റെ എന്‍ഫീല്‍ഡ് ഇന്റര്‍സെപ്റ്റര്‍ ബൈക്കാണ് വെള്ളി പകല്‍ രണ്ട രയ്ക്കും നാലിനുമിടയില്‍ ഇടപ്പു ള്ളി ഗ്രാന്‍ഡ് മാളിന് മുന്നില്‍നിന്ന് കടത്തിയത്. ഫായിസ് രണ്ടരല ക്ഷം രൂപയ്ക്ക് മറ്റൊരാളില്‍നിന്ന് വാ ങ്ങിയതാണ് ബൈക്ക്. പുതിയതി ന് നാലുലക്ഷം രൂപയോളം വില യുണ്ട്.

മറ്റൊരു ബൈക്കിലാണ് ചാള്‍ സും സാവിയോയും മോഷണ ത്തിന് എത്തിയത്. ഹാന്‍ഡില്‍ പു ട്ടാതെവച്ച ബൈക്ക്, മറ്റൊരു ബൈക്കില്‍ പിന്നില്‍നിന്ന് കാല്‍ കൊണ്ട് തള്ളിയാണ് ആലുവ നൊച്ചിമയില്‍ ഇരുവരും താമസി ച്ചിരുന്ന വീടുവരെ എത്തിച്ചത്. ബൈക്ക് തള്ളിക്കൊണ്ടുപോയ ദൃശ്യം ഒരു സംഘം യുവാക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ ത്തിയിരുന്നു. ഈ ദൃശ്യങ്ങളും പതി നഞ്ചോളം സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷ ണത്തിലാണ് പ്രതികള്‍ വലയിലായത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top