വ്യാജ ഷെയര്‍ ട്രേഡിങ്ങിലൂടെ 48 ലക്ഷം തട്ടിയ കേസില്‍ മൂന്നാം പ്രതിയും അറസ്റ്റില്‍

കോഴിക്കോട് : വ്യാജ ഷെയര്‍ ട്രേഡിങ് വെബ്‌സൈറ്റ് ഉപയോഗിച്ച് കോഴിക്കോട് സ്വദേശിയില്‍നിന്ന് 48 ലക്ഷത്തോളം രൂപ തട്ടിയ കേസില്‍ മൂന്നാം പ്രതിയും അറ സ്റ്റില്‍. മലപ്പുറം കാളികാവ് സ്വ ദേശിയായ സാബിക്കി നെ(26)യാണ് കോഴിക്കോട് സി റ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ ഡ് ചെയ്തു. ജോലിയില്‍നിന്ന് വിരമിച്ച കോഴിക്കോട് സ്വദേശി യെ ഷെയര്‍ ട്രേഡിങ്ങില്‍ ആര്‍ട്ടി ഫിഷ്യല്‍ ഇന്റലിജന്‍സ് സംവി്ധാനംവഴി കൂടുതല്‍ ലാഭമുണ്ടാ ക്കാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് പണം തട്ടിയത്. മറ്റു പ്രതിക ളായ മുജീബും ജാബിറലിയും നേരത്തെ പിടിയിലായിരുന്നു.

ട്രേഡിങ് രംഗത്ത് പ്രാഗത്ഭ്യമു ള്ള വ്യക്തികളുടെ പേരില്‍ വ്യാജ വാട്സ് ആപ് അക്കൗണ്ടുകള്‍ നിര്‍മിച്ച് ക്ലാസുകളും നിര്‍ദേശ ങ്ങളും നല്‍കി വിശ്വാസം നേടി യായിരുന്നു തട്ടിപ്പ്. വിവിധ ബാ ങ്ക് അക്കൗണ്ടുകള്‍ വഴിയാണ് 48
ലക്ഷത്തോളം രൂപ തട്ടി യത്. ഓണ്‍ ലൈനായി അയച്ച പണം ഇന്റര്‍ നെറ്റ് ബാങ്കി ങ് വഴി മുജീബിന്റെ അക്കൗണ്ടി ലേക്ക് മാറ്റി. ഈ തുക സാബിക്കും ജാബിറലിയും ചേര്‍ന്ന് പിന്‍വലിക്കുകയായിരുന്നു.

സാമ്പത്തിക തട്ടിപ്പുസംഘങ്ങള്‍ക്ക കമീഷന്‍ വാങ്ങി ബാങ്ക് അക്കൗണ്ടുകള്‍ എടുത്തുനല്‍ കുകയും തട്ടിയെടുക്കുകയും ചെയ്യുന്നയാളാണ് സാബിക്കെന്ന് പൊലീസ് പറഞ്ഞു. ഡിസിപി അങ്കിത് സിങ്ങിന്റെ മേല്‍നോട്ട ത്തില്‍ സൈബര്‍ ക്രൈം പൊലി സ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ കെ ആര്‍ രഞ്ജിത്തിന്റെ നേതൃത്വ ത്തില്‍ സിനിയര്‍ സിപിഒമാരായ വിമീഷ്, രാജേഷ് ജോര്‍ജ്, ഷമാന അഹമ്മദ് എന്നിവരാണ് കേസന്വേഷിച്ചത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top