Section

malabari-logo-mobile

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍

HIGHLIGHTS : ലണ്ടന്‍: കോവിഡ് ബാധയെ തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഇന്നലെ രാത്രി ഐസിയുവിലേക്ക് മാറ്റി. കൊറോണ വൈറ...

ലണ്ടന്‍: കോവിഡ് ബാധയെ തുടര്‍ന്ന ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ ഇന്നലെ രാത്രി ഐസിയുവിലേക്ക് മാറ്റി. കൊറോണ വൈറസിന്റെ ലക്ഷണങ്ങള്‍ ഗുരതരമായതോടെയാണ് ് അദ്ദേഹത്തെ സെന്‍ട്രല്‍ ലണ്ടനിലെ സെന്റ് തോമസ് എന്‍എച്ച് എസ് ആശുപത്രിയിലെ ഐസിയുവിലേക്ക് മാറ്റിയത്. ഞായറാഴ്ച രാവിലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിച്ചത്.
പ്രധാനമന്ത്രിയുടെ ചുമതലകള്‍ താല്‍ക്കാലികമായി വിദേശകാര്യ സക്രട്ടറി ഡൊമനിക് റാബിന് കൈമാറിയിട്ടുണ്ട്.

മാര്‍ച്ച് 24മുതല്‍ അദ്ദേഹം ഔദ്യോഗിക വസതിയായ ഡൗണിങ് സ്ട്രീറ്റിലെ പത്താം നമ്പര്‍ ഫ്‌ളാറ്റില്‍ ഐസൊലേഷനിലായിരുന്നു. ആരോഗ്യനില മെച്ചപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് ഞായറാഴ്ച ആശുപത്രിയിലേക്ക് മാറ്റിയത്.
ബ്രിട്ടീഷ് രാജ്ഞി ആശുപത്രിയില്‍ അധികൃതരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു.
ലോകനേതാക്കളായ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ്, ഫ്രഞ്ച് പ്രസിഡന്റ് ഇമാന്വല്‍ മാക്രോണ്‍, എന്നിവര്‍ അവരുടെ പിന്തുണ അറിയിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!