Section

malabari-logo-mobile

ബോണസ്: മാര്‍ഗരേഖയായി

HIGHLIGHTS : The government has proposed to provide bonus for the year 2020-21 to the employees of all public sector undertakings under the State Government.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക് 2020-21 വര്‍ഷത്തെ ബോണസ് നല്‍കുന്നതിന് സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശമായി. പ്രതിമാസം 24,000 രൂപ വരെ ശമ്പളം വാങ്ങുന്നവരും വര്‍ഷം കുറഞ്ഞത് 30 പ്രവൃത്തി ദിവസമെങ്കിലും ജോലി ചെയ്തിട്ടുള്ളവരുമായ ജീവനക്കാര്‍ക്ക് ബോണസിന് അര്‍ഹതയുണ്ട്.

8.33 ശതമാനമാണ് മിനിമം ബോണസ്. ഉത്പാദന മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ബാധകമാണെങ്കിലും കയര്‍-കശുവണ്ടി മേഖലകളിലെ തൊഴിലാളികള്‍ക്ക് ബന്ധപ്പെട്ട വ്യവസായ ബന്ധസമിതികളുടെ തീരുമാന പ്രകാരമുള്ള ബോണസാണ് നല്‍കേണ്ടത്.

sameeksha-malabarinews

24,000 രൂപയില്‍ കൂടുതല്‍ ശമ്പളം വാങ്ങുന്ന ജീവനക്കാര്‍ക്ക് ഉത്സവബത്തയ്ക്ക് അര്‍ഹതയുണ്ടാവും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!