പ്ലസ് വണ്‍ പ്രവേശനം; മലപ്പുറത്ത് ഫ്രറ്റേണിറ്റി മാര്‍ച്ചില്‍ സംഘര്‍ഷം,പോലീസ് ലാത്തി വീശി

മലപ്പുറം; മലപ്പുറം ജില്ലയില്‍ ഹയര്‍ സെക്കന്ററി സീറ്റ് വര്‍ദ്ധിപ്പിക്കണമെന് ആവിശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്‌മെന്റെ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മലപ്പുറം ജില്ലയിലാണ് ഇത്തവണ ഏറ്റവും അധികം ഫുള്‍ എ പ്ലസ് മാര്‍ക്ക് ലഭിച്ച വിദ്യാര്‍ത്ഥികളുളളത്.

മാര്‍ച്ചില്‍ പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കളക്ടേറ്റിന് മുന്നില്‍ ബാരിക്കേഡ് ഉള്‍പ്പെടെ തീര്‍ത്ത് പോലീസ് സുരക്ഷ ശക്തമാക്കിയിരുന്നു.

ബാരിക്കേഡ് മറികടന്ന് ഉള്ളിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തി വീശിയത്.

ലാത്തിചാര്‍ജ്ജില്‍ ഫ്രറ്റേണിറ്റിയുടെ ജില്ലാ നേതാക്കള്‍ക്കടക്കം പരിക്കേറ്റിട്ടുണ്ട്. ഇവരെ മലപ്പുറത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 17 പേര്‍ക്കെതിരെ കേസെടുത്തു.

Share news
error: Content is protected !!
Scroll to Top