കണ്ണൂര്‍ വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറ്; നാല് പേര്‍ പിടിയില്‍

വിവാഹ സംഘത്തിനു നേരെയുണ്ടായ ബോംബേറില്‍ വരന്റെ സുഹൃത്തായ യുവാവ് മരിച്ച സംഭവത്തില്‍ ഏച്ചൂര്‍ സ്വദേശി അക്ഷയ് ആണ് ബോംബെറിഞ്ഞതെന്നും ഇയാള്‍ കുറ്റം സമ്മതിച്ചെന്നും പൊലീസു പറഞ്ഞു. സംഭവത്തില്‍ ഏച്ചൂര്‍ സ്വദേശികളായ സനീഷ്, ജിജില്‍ എന്നിവരെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു.ഇതോടെ പിടിയിലായവരുടെ എണ്ണം നാലായി.

ഏച്ചൂര്‍ സ്വദേശി റിജുലിനെ അക്ഷയ്‌ക്കൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മിഥുന്‍ എന്നയാളെക്കൂടി പിടികൂടാനുണ്ട്. കൊല്ലപ്പെട്ട ജിഷ്ണുവിനും അക്ഷയ്ക്കും പുറമെ മിഥുനും ബോംബിനെക്കുച്ച് അറിയാമായിരുന്നു എന്നാണ് പൊലീസ് നിഗമനം. പ്രതികളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നാണ് വിവരം.

ഞായറാഴ്ച ഉച്ചയ്ക്കു സംഭവം നടന്നത്. ശനിയാഴ്ച രാത്രി വരന്റെ വീട്ടിലെ സല്‍ക്കാരത്തിനിടെ പാട്ടു വയ്ക്കുന്നതുമായി ബന്ധപ്പെട്ട് 2 വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ബോംബേറ് ഉണ്ടായത്.

 

Share news
error: Content is protected !!
Scroll to Top