ബ്യൂട്ടി ക്യാം ഉൾപ്പെടെ 54 ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി:  സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി രാജ്യത്ത് 54 ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് കേന്ദ്ര സർക്കാർ . പ്രമുഖ ചൈനീസ് ടെക്നോളജി കമ്പനികളായ ടെന്‍സെന്റ്, ആലിബാബ എന്നിവയുടെ ആപ്പുകളും നിരോധിക്ക്ന്നവയില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ജനപ്രിയ ഷോര്‍ട്ട് വിഡിയോ പ്ലാറ്റ്ഫോം ആയ ടിക് ടോക് ഉള്‍പ്പെടെ നിരവധി ചൈനീസ് ആപ്പുകള്‍ സര്‍ക്കാര്‍ നിരോധിച്ചിരുന്നു.

ഇന്ത്യക്കാരുടെ സ്വകാര്യതാ വിവരങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കു കമ്പനി കൈമാറുന്നുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷങ്ങള്‍ക്കിടയില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന ആക്രമണത്തിന് പിന്നാലെയാണ് മുന്നറിയിപ്പ് ലഭിച്ചത്. ഈ ആപ്പുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കരുതെന്ന് ഗൂഗിള്‍ പ്ലേ സ്റ്റോര്‍ ഉള്‍പ്പെടെയുള്ള ആപ് സ്റ്റോറുകള്‍ക്കു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്‍ഫൊര്‍മഷന്‍ ടെക്നോളജി ആക്ടിലെ 69 എ വകുപ്പ് അനുസരിച്ചാണ് നടപടി.

ജൂണ്‍ മുതല്‍ 224 ചൈനീസ് ആപ്പുകള്‍ക്കാണ് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ടിക് ടോക്, ഷെയര്‍ ഇറ്റ്, വി ചാറ്റ്, ഹലോ, ലൈക്കീ, യുസി ന്യൂസ്, ബിഗോ ലൈവ്, യുസി ബ്രൗസര്‍, ഇഎസ് ഫയല്‍ എക്സ്പ്ലോറര്‍, എംഐ കമ്യൂണിറ്റി ബ്യൂട്ടി ക്യാമറ: സ്വീറ്റ് സെല്‍ഫി HD, ബ്യൂട്ടി ക്യാമറ – സെല്‍ഫി ക്യാമറ, ഇക്വലൈസര്‍ & ബാസ് ബൂസ്റ്റര്‍, സെയില്‍സ്‌ഫോഴ്‌സ് എന്റിനുള്ള കാംകാര്‍ഡ്, ഐസലാന്‍ഡ് 2: ആഷസ് ഓഫ് ടൈം ലൈറ്റ്, വിവ വീഡിയോ എഡിറ്റര്‍, ടെന്‍സെന്റ് എക്സ്റിവര്‍, ഓണ്‍മിയോജി ചെസ്സ്, ഓണ്‍മിയോജി അരീന, ആപ്പ്‌ലോക്ക്, ഡ്യുവല്‍ സ്‌പേസ് ലൈറ്റ് എന്നിവ ഉള്‍പ്പെടെയുള്ള 54 ചൈനീസ് ആപ്പുകളാണ് നിരോധിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top