തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ തടഞ്ഞ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. തങ്ങളുടെ ഭൂമിയില്‍ സര്‍വേ നടത്തുന്നത് തടയണം എന്നാവശ്യപ്പെട്ട് ചിലര്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബെഞ്ച് നല്‍കിയ സ്റ്റേ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി.
സില്‍വര്‍ ലൈന്‍നിന്റെ സര്‍വേ നടപടികളുമായി സര്‍ക്കാറിന് മുന്നോട്ട് പോകാമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
തങ്ങളുടെ അധികാരത്തിന് അപ്പുറമുള്ള കാര്യങ്ങളില്‍ സിംഗിള്‍ ബെഞ്ച് ഇടപെടുന്നതായി സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഡിപിആറിന്റെ വിശദാംശങ്ങള്‍ ഹാജരാക്കണമെന്നും സിംഗിള്‍ ബെഞ്ച് നേരത്തെ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു. ഈ ആവശ്യം ഇപ്പോള്‍ ഡിവിഷന്‍ ബെഞ്ച് ഒഴിവാക്കിയിട്ടുണ്ട്.




