ബോളിവുഡ് നടന്‍ ഗോവര്‍ധന്‍ അസ്രാനി (84) അന്തരിച്ചു


മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടന്‍ അസ്രാനി (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്അഞ്ച് ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച വൈകുന്നേരം ഏകദേശം 4 മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് വിവരം. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

ഹാസ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്ന ഗോവര്‍ധന്‍ അസ്രാനി, അസ്രാനി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1967ല്‍ പുറത്തിറങ്ങിയഹരേ കാഞ്ച് കി ചൂടിയാംഎന്ന ചിത്രത്തിലൂടെയാണ്ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തില്‍ നടന്‍ ബിശ്വജീത്തിന്റെ സുഹൃത്തായാണ് വേഷമിട്ടത്. ഇക്കാലയളവില്‍ നിരവധി ഗുജറാത്തി സിനിമകളില്‍ നായകനായും അഭിനയിച്ചു.

കരിയറിലെ ഏറ്റവും പ്രശസ്തമായ കഥാപാത്രം ഷോലെ എന്ന സിനിമയിലെ ജയിലറുടേതാണ്. ഭൂല്‍ ഭുലയ്യ, ധമാല്‍, ബണ്ടി ഔര്‍ ബബ്ലി 2, ആര്‍രാജ്കുമാര്‍ എന്നീ ഹിറ്റ് സിനിമകളിലും ഓള്‍ ദി ബെസ്റ്റ്, വെല്‍ക്കംതുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചു. ഹിന്ദി സിനിമകള്‍ക്ക് പുറമെ, 1972 മുതല്‍ 1984 വരെ പ്രധാനവേഷങ്ങളിലും 1985 മുതല്‍ 2012 വരെ സ്വഭാവ നടനായും അദ്ദേഹം നിരവധി ഗുജറാത്തി സിനിമകളിലുംഅഭിനയിച്ചിട്ടുണ്ട്. തിങ്കളാഴ്ച മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് അദ്ദേഹം ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ദീപാവലിആശംസകള്‍ പങ്കുവെച്ചിരുന്നു.

Share news
error: Content is protected !!
Scroll to Top