
കൊച്ചി : സ്ത്രീകളുടെ ശരീരത്തെ കളിയാ ക്കുന്നത് (ബോഡി ഷെയിമിങ്) ഗാര്‍ഹിക പീഡന നിയമപ്രകാരം കുറ്റകൃത്യമാണെന്ന് ഹൈക്കോട തി. യുവതിയെ ഭര്‍ത്താവിന്റെ സഹോദരഭാര്യ കളിയാക്കിയ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കാനാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി ജസ്റ്റിസ് എ ബദറുദീ നാണ് ഉത്തരവിറിക്കിയത്.
ഭര്‍തൃവീട്ടിലെ താമസക്കാരെ യെല്ലാം ബന്ധുവായി കണക്കാ ക്കാമെന്നും അവര്‍ക്കെതിരെ ഗാ ര്‍ഹികപീഡന നിയമപ്രകാരം കു റ്റം ചുമത്താമെന്നും കോടതി വ്യ ക്തമാക്കി. 2019ല്‍ വിവാഹിതയാ യി ഭര്‍തൃവീട്ടില്‍ എത്തിയതാണ് യുവതി. അനുജന് യോജിച്ച ഭാര്യ യല്ലെന്നും രൂപഭംഗിയില്ലെന്നും പറഞ്ഞ് ഭര്‍ത്താവിന്റെ മുത്തസഹോദരന്റെ ഭാര്യ കളിയാക്കിയിരു ന്നു. അനുജന് സുന്ദരിയായ മറ്റൊ രാളെ കിട്ടുമായിരുന്നുവെന്നും പറ ഞ്ഞു. കൂടാതെ യുവതിയുടെ മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ സംശയം പറയുകയും ബിരുദസ ര്‍ട്ടിഫിക്കറ്റ് കൈക്കലാക്കി പരി ശോധിക്കുകയും ചെയ്തു. ഇതോ ടെ വിഷമത്തിലായ യുവതി 2022ല്‍ ഭര്‍തൃവീട്ടില്‍നിന്ന് താമസം മാറി. പൊലീസില്‍ പരാതിയും നല്‍കി. ഭര്‍ത്താവും ഭര്‍തൃപിതാ വും ഭര്‍തൃസഹോദര ഭാര്യയുമായി രുന്നു പ്രതികള്‍.
‘ബോഡി ഷെയിമിങ് സ്ത്രീക ളോടുള്ള ക്രൂരതയല്ലെന്നും തനി
ക്ക് യുവതിയുമായി രക്തബന്ധ മില്ലാത്തതിനാല്‍, ഗാര്‍ഹികപീ ഡന നിയമത്തില്‍ പറയുന്ന ‘ബന്ധു’ എന്ന നിര്‍വചനത്തില്‍ പ്പെടില്ലെന്നും സഹോദരഭാര്യ വാ ദിച്ചു. എന്നാല്‍, ശരീരത്തെ കളി യാക്കുന്നതും സര്‍ട്ടിഫിക്കറ്റ് പരി ശോധനയും യുവതിയുടെ ശാരീ രിക, മാനസികാരോഗ്യത്തെ ബാ ധിക്കുന്നതിനാല്‍ ഗാര്‍ഹിക പീ ഡനക്കേസ് നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. യുവതിയു ടെ പരാതിയില്‍ കുത്തുപറമ്പ് ജു ഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയി ലുള്ള കേസ് തുടരാനും ഉത്തര വായി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




