കുറ്റിപ്പുറം പേരശ്ശനൂര്‍ ഭാരതപ്പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കുറ്റിപ്പുറം:കുറ്റിപ്പുറം പേരശ്ശനൂര്‍ ഭാരതപ്പുഴയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുറ്റിപ്പുറം പേരശ്ശനൂര്‍ എടച്ചലം സ്വദേശി പന്നിക്കഴായില്‍ അബ്ദുല്‍ കരീമിന്റെ മകന്‍ സഹദ് (24) ന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ ഞായറാഴ്ച സഹോദരന്‍ സാബിത്, ബന്ധുവായ ഷാഹുല്‍ഹമീദ് എന്നിവരോടൊപ്പമാണ് സഹദ് പുഴയില്‍ കുളിക്കാനെത്തിയത്. കുളിക്കുന്നതിനിടെ കയത്തില്‍ അകപ്പെട്ട സാബിതിനെയും ഷാഹുല്‍ ഹമീദിനെയും രക്ഷപ്പെടുത്തിയ സഹദിനെ ഒഴുക്കില്‍പ്പെട്ട് കാണാതാവുകയായിരുന്നു.

ബകോസ്റ്റല്‍ പോലീസും, ഫയര്‍ ഫോഴ്‌സും, മുങ്ങല്‍ വിദഗ്ധരും, മത്സ്യത്തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് തിങ്കളാഴ്ച തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്ന് കാലത്ത് 7 മണിയോടെ ഇന്നലെ തിരച്ചില്‍ നടത്തിയ അതേ സ്ഥലത്തു നിന്നു തന്നെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •