പൊന്നാനി: പൊന്നാനി കടലില്‍ ഫൈബര്‍ വള്ളം മറിഞ്ഞ് അപകടം. പടിഞ്ഞാറെക്കര സ്വദേശി കാട്ടിതറയില്‍ അലിയുടെ ഉടമസ്ഥതയിലുള്ള വളളമാണ് ശക്തമായ കാറ്റില്‍ മറിഞ്ഞത്. തൊഴിലാളികളായ പടിഞ്ഞാറേക്കര സ്വദേശികളായ തൃക്കണാശ്ശേരി മണി (45), പുത്തന്‍പുരയില്‍ സലാം (37), അണ്ടിപ്പാട്ടില്‍ ഹുസൈന്‍ (38) എന്നിവരെ ഫിഷറീസ് വകുപ്പ് റസ്‌ക്യൂ ടീം രക്ഷപ്പെടുത്തി.
പടിഞ്ഞാറെക്കര ഭാഗത്തുനിന്നും രണ്ടു നോട്ടിക്കല്‍ മൈല്‍ ദൂരെയാണ് അപകടം നടന്നത്.
അപകടം നടന്ന ഉടന്‍ തന്നെ ഫിഷറീസ് വകുപ്പില്‍ അറിയിക്കുകയും റസ്‌ക്യൂ ടീം ഗാര്‍ഡുമാരായ സമീര്‍, സലീം, അന്‍സാര്‍ എന്നിവര്‍ ഫിഷറീസ് ബോട്ടില്‍ സ്ഥലത്തെത്തി വള്ളവും തൊഴിലാളികളേയും രക്ഷപ്പെടുത്തി കരയിലെത്തിക്കുകയുമായിരുന്നു.




