HIGHLIGHTS : Body found in river is that of missing person from Vengara

പരപ്പനങ്ങാടി:ഇന്ന് രാവിലെ പരപ്പനങ്ങാടി ഉള്ളണം അട്ടക്കുളങ്ങര പുഴയില്‍ നിന്നും കണ്ടെത്തിയ മൃതദേഹം വേങ്ങര യില്‍ നിന്ന് കാണാതായ വ്യക്തിയുടേത് ആണെന്ന് സ്ഥിരീകരിച്ചു.
ബന്ധുക്കള്‍ എത്തിയാണ് തിരിച്ചറിഞ്ഞത്.

വേങ്ങര വെങ്കുളം കീഴ്മുറി സ്വദേശി പിലാക്കാല്‍ സൈതലവി (64) ആണ് മരിച്ചത്. 2 ദിവസം മുമ്പാണ് കാണാതായത്. കാണാതായ ആളുടെ ചെരുപ്പും കുടയും അടക്കമുള്ളവ കാരാത്തോട് പാലത്തില്‍ കണ്ടെത്തി. ഇതോടെ കടലുണ്ടിപ്പുഴയില്‍ വീണതാകാമെന്ന നിഗമനത്തില്‍ തിരച്ചില്‍ നടത്തിയിരുന്നു.
അഗ്‌നിരക്ഷാസേനയും സ്‌കൂബാ ടീമും അടക്കം പുഴയില്‍ തിരച്ചില്‍ നടത്തിയിരുന്നു.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.