മീന്‍ പിടിക്കാന്‍ പോയ യുവാവ് കനാലില്‍ വീണു മരിച്ചു

HIGHLIGHTS : A young man who went fishing fell into a canal and died

cite

കോഴിക്കോട്:വടകര കന്നിനടയ്ക്കും കോട്ടപള്ളിക്കും ഇടയില്‍ മീന്‍പിടിക്കാനായി പോയ യുവാവ് കനാലില്‍ വീണു മരിച്ചു. തൊടന്നൂര്‍ സ്വദേശി മുഹമ്മദ് (31) ആണ് മരിച്ചത്.

ഏഴ്മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഫയര്‍ഫോഴ്‌സും നാട്ടുകാരും കുറ്റ്യാടിയില്‍ നിന്ന് എത്തിയ ജനകീയ ദുരന്ത നിവാരണ സേനാംഗങ്ങളുമാണ് തിരച്ചില്‍ നടത്തിയിരുന്നത്.

കോട്ടപ്പള്ളി കന്നിനടഭാഗം കല്‍വര്‍ട്ടി നടത്തുവെച്ചാണ് യുവാവിനെ ഉച്ചയോടെ കാണാതായത്. വല വീശുന്നതിനിടെ വലയോടൊപ്പം കനാലിലേക്ക് വീഴുകയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!