പരപ്പനങ്ങാടി: പരപ്പനങ്ങാടി റെഡ് ഈസ് ബ്ലഢ് കേരള നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ആര്‍ഐബികെ പരപ്പനങ്ങാടി ഏരിയകമ്മറ്റിയും ആര്‍ഐബികെ സ്ത്രീജ്വാലയും സംയുക്തമായി പെരിന്തല്‍മണ്ണ ഗവണ്‍മെന്റ് ഹോസ്പിറ്റല്‍ ബ്ലഡ് ബാങ്കിന്റ സഹകരണത്തോടെ രക്തദാന ക്യാംപ് സംഘടിപ്പിച്ചു.
പ്രശസ്ത കവിയും എഴുത്തുകാരനുമായ ശ്രീജിത് അരിയല്ലൂര്‍ ക്യാംപ് ഉദ്ഘാടനം ചെയ്തു.
ആര്‍ഐബികെ സംസ്ഥാന സെക്രട്ടറി പ്രഖില്‍ പട്ടാമ്പി, കൈലാസ്, പ്രീത തറോല്‍, സുനില്‍കുമാര്‍ ഇരുംബുഴി എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




