‘പി എം മോഡി’ സിനിമയുടെ റിലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു

ദില്ലി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവികഥ പറയുന്ന പി എം മോദി എന്ന സിനിമയുടെ റലീസ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ്. തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി.

നരേന്ദ്രമോദിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം മുതല്‍ 2014 ലെ തെരഞ്ഞെടുപ്പ് വിജയം വരെയുള്ള കാര്യങ്ങളാണ് ചിത്രത്തില്‍ ദൃശ്യവത്ക്കരിച്ചിരിക്കുന്നത്. ഒമങ് കുമാര്‍ സംസിവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടന്‍ വിവേക് ഒബ്‌റോയി ആണ് മോദി ആയി അഭിനയിക്കുന്നത്.

ഏപ്രില്‍ 11 നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്.

Related Articles