HIGHLIGHTS : Blast at gurudwara; 2 killed; 3 people were injured

ഗുരുദ്വാര പരിസരത്ത് ഒന്നിലധികം സ്‌ഫോടനങ്ങള്‍ നടന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഗുരുദ്വാരയിലെ ഗാര്‍ഡ് വെടിയേറ്റ് മരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 7-8 പേര്‍ ഇപ്പോഴും അകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നു.
അതേസമയം, സംഭവത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തി. സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ക്ക് കാത്തിരിക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി.
