Section

malabari-logo-mobile

കേന്ദ്ര സര്‍ക്കാര്‍ മൂന്ന്‌ കള്ളപ്പണക്കാരുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടു

HIGHLIGHTS : ദില്ലി: കേന്ദ്ര സര്‍ക്കാര്‍ വിദേശത്ത്‌ കള്ളപ്പണ നിക്ഷേപമുള്ള മൂന്ന്‌ പേരുടെ പേരുകള്‍ പുറത്തുവിട്ടു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തി...

supreme courtദില്ലി: കേന്ദ്ര സര്‍ക്കാര്‍ വിദേശത്ത്‌ കള്ളപ്പണ നിക്ഷേപമുള്ള മൂന്ന്‌ പേരുടെ പേരുകള്‍ പുറത്തുവിട്ടു. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ പേരുവിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയത്‌. പങ്കജ്‌ ചമന്‍ലാല്‍, പ്രദീപ്‌ ബര്‍മന്‍, രാധ എസ്‌ ടിംബ്ലോ എന്നിവരുടെ പേരാണ്‌ കേന്ദ്ര സര്‍ക്കാര്‍ പുറത്ത്‌ വിട്ടത്‌.
ഡാബര്‍ ഗ്രൂപ്പ്‌ ഉടമയാണ്‌ പ്രദീപ്‌ ബര്‍മന്‍. ഗോവയിലെ ഖനി വ്യവസായിയാണ്‌ രാധ എസ്‌ ടിംബ്ലോ. രാജ്‌കോട്ടില്‍ നിന്നുള്ള വ്യവസായിയാണ്‌ പങ്കജ്‌ ചിമന്‍ലാല്‍.
ഇന്ത്യന്‍ ഏജന്‍സികള്‍ നടത്തിയ അനേ്വഷണത്തില്‍ നിക്ഷേപം ഉണ്ടെന്ന്‌ കണ്ടെത്തിയവരാണ്‌ ഈ മൂന്നുപേരും. എന്നാല്‍ ഇവര്‍ക്ക്‌ രാഷ്‌ട്രീയ ബന്ധമില്ല.
ഇരട്ട നികുതി കരാര്‍ ഇവര്‍ക്ക്‌ ബാധകമല്ലാത്തതുകൊണ്ടാണ്‌ മൂന്നു പേരുടെ പേരുകള്‍ കേന്ദ്രം വെളിപ്പെടുത്തിയത്‌.
ഇതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. കള്ളപ്പണക്കാരുടെ പേര്‌ വെളിപ്പെടുത്തിയാണ്‌ കോണ്‍ഗ്രസ്സിന്‌ നാണക്കേടുണ്ടാകുമെന്ന്‌ ധനകാര്യമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞിരുന്നു. ഇതിന്‌ മറുപടിയായി കോണ്‍ഗ്രസ്സും രംഗത്തെത്തി. കോണ്‍ഗ്രസ്സിനോട്‌ ഭീഷണി വെണ്ടെന്ന്‌ അജയ്‌മാക്കന്‍ മറുപടി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!