താനൂര്‍; താനൂരില്‍ 16 ലക്ഷം രൂപയുടെ കുഴല്‍പണവുമായി ഒരാള്‍ പിടിയില്‍
തിരൂരങ്ങാടി കൊട്ടുവലക്കാട് സ്വദേശി കുറുതൊടി കാസിം ആണ് താനൂരില്‍ വെച്ച് പിടിയിലായത് .
കോയമ്പത്തൂര്‍ കണ്ണൂര്‍ . എക്‌സ്പ്രസ്സില്‍ ഇയാള്‍ കോയമ്പത്തൂര്‍ നിന്നും 16ലക്ഷം രൂപ 500, 2000 രൂപ കെട്ടുകള്‍ ആയി ബെല്‍റ്റ് പോലെ അരയില്‍ കെട്ടിയും ദേഹത്തു ഒളിപ്പിച്ചും ആണ് പണം കടത്തിയത്.
ഫോണ്‍ നമ്പറുകള്‍ ഇടക്ക് മാറ്റിയും ഫോണ്‍ ഓഫ് ആക്കിയും വിദഗ്ദമായി നിരവധി തവണ പണം കോയമ്പത്തൂര്‍ നിന്ന് എത്തിച്ചു പല സ്ഥലങ്ങളില്‍ വിതരണം ചെയ്തു വന്നിരുന്ന കാസിമിനെ പോലീസ് സംഘം തന്ത്രപൂര്‍വം വലയിലാക്കുകയായിരുന്നു.
കാസിം മുമ്പും ഇതേ പോലെ കുഴല്‍ പണം ആയി പിടിയില്‍ ആയിട്ടുണ്ട്.
ജില്ലാപോലീസ് മേധാവി സുജിത് ദാസ് ഐ പി എസിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈഎസ്പി മൂസ്സ വള്ളിക്കാടന്റെ നേതൃത്വത്തില്‍ താനൂര്‍ സി ഐ കെ ജെ ജിനേഷ് എസ് ഐ മാരായ ശ്രീജിത്ത്, ഹരിദാസ്, എന്നിവരും സിപിഓ മാരായ സലേഷ്, വിപിന്‍, ജിനേഷ്, സുബൈര്‍, സാജന്‍ എന്നിവരും ഡാന്‍സഫ് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. .




