ചാരിറ്റിയുടെ പേരില്‍ വീട്ടമ്മയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ നന്‍മമരം റിമാന്റില്‍

വയനാട്ടില്‍ ചികിത്സാ ധനസഹായത്തിന്റെ പേരില്‍ വീട്ടമ്മയെ ചാരിറ്റി പ്രവര്‍ത്തകര്‍ പീഡിപ്പിച്ചതായി പരാതി. ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌നേഹദാനം ചാരിറ്റിപ്രവര്‍ത്തകരായ മൂന്ന് പേര്‍ അറസ്റ്റഇല്‍ മലവയല്‍ സ്വദേശി ഷംഷാദ്, സുല്‍ത്താന്‍ ബത്തേരി സ്വദേശി ഫസല്‍, അമ്പലവയല്‍ സ്വദേശി സൈഫു റഹ്മാന്‍ എന്നവരെയാണ് പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

മൂവരേയും കോടതി റിമാന്റ് ചെയ്തു.

കഴിഞ്ഞ മാസം 26ാം തിയ്യതി മകന്റെ ചികിത്സാ സഹായം ലഭ്യമാക്കാം എന്ന പേരില്‍ യുവതിയെ എറണാകുളത്ത് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി. എറണാകുളത്ത് ഹോട്ടല്‍ മുറിയില്‍ വെച്ച് മയക്കുമരുന്നു കലര്‍ത്തിയ ജ്യൂസ് നല്‍കിയ ശേഷം ബലാത്സംഗത്തിനിരയാക്കി എന്നാണ് ഇവര്‍ പോലീസിന് മൊഴി നല്‍കിയത്.

Share news
error: Content is protected !!
Scroll to Top