Section

malabari-logo-mobile

തിരുവനന്തപുരം നഗര വികസനത്തെ ബിജെപി തടസ്സപ്പെടുത്തരുത് ; അനാവശ്യ സമരത്തില്‍നിന്ന് ബിജെപി പിന്മാറണമെന്ന് മന്ത്രി വി ശിവന്‍കുട്ടി

HIGHLIGHTS : BJP should not obstruct Thiruvananthapuram urban development; Minister V Sivankutty wants BJP to withdraw from unnecessary agitation

തിരുവനന്തപുരം: തിരുവനന്തപുരം നഗര വികസനത്തെ തടസ്സപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളില്‍നിന്ന് ബിജെപി പിന്മാറണമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു . വ്യക്തമായ ഭൂരിപക്ഷത്തോടെ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നതുമുതല്‍ തന്നെ നഗരസഭാ കൗണ്‍സിലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് ബിജെപിയില്‍ നിന്നുണ്ടായത്.

രാജ്യം മുഴുവന്‍ ഉറ്റുനോക്കിയ തിരുവനന്തപുരം നഗരസഭ തെരഞ്ഞെടുപ്പില്‍ ജനം വ്യക്തമായ രാഷ്ട്രീയ ബോധത്തോടെയാണ് ബിജെപിയെ പരാജയപ്പെടുത്തിയതും ഇടതുമുന്നണിയെ അധികാരത്തിലെത്തിലെത്തിച്ചതും. കൗണ്‍സിലിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള ബിജെപി കൗണ്‍സിലര്‍മാരുടെ തീരുമാനം ജില്ലാ – സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്. കോര്‍പ്പറേഷനില്‍ നടന്ന സമരത്തില്‍ കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍ പങ്കെടുത്തത് ഇതിന് അടിവരയിടുന്നു.

sameeksha-malabarinews

തിരുവനന്തപുരം നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റതായ രീതിയില്‍ നടന്നു വരികയാണ്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറെ തല്‍സ്ഥാനത്ത് കൊണ്ടുവന്ന ഇടതു മുന്നണിയുടെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്നതാണ് നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍.

മുന്‍സിപ്പല്‍ – കോര്‍പ്പറേഷന്‍ നിയമത്തില്‍ പ്രത്യേക കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ക്കുന്നതിനെ കുറിച്ച് കൃത്യമായി പറയുന്നുണ്ട്. ആഴ്ചയിലൊരിക്കല്‍ സ്‌പെഷ്യല്‍ കൗണ്‍സില്‍ ചേരുന്നതിനുള്ള ആവശ്യമുന്നയിക്കുകയും യോഗം നടത്തിയാല്‍ അതിന് അനുവദിക്കാത്ത സാഹചര്യങ്ങള്‍ ഉണ്ടാക്കുകയുമാണ് ബിജെപി ചെയ്യുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കോര്‍പ്പറേഷന്‍ നടപടി സ്വീകരിക്കുന്നുണ്ട്. എന്നാല്‍ പാവങ്ങള്‍ക്ക് വീട് വെച്ചു കൊടുക്കുന്ന ലൈഫ് പദ്ധതി പോലും തടസ്സപ്പെടുത്തുകയാണ് ബിജെപി ചെയ്യുന്നത്.

സോണല്‍ ഓഫീസുകളില്‍ നടന്ന അഴിമതി കണ്ടുപിടിക്കുകയും കുറ്റക്കാരെ സസ്‌പെന്‍ഡ് ചെയ്യുകയും പോലീസ് അന്വേഷണത്തിന് സാഹചര്യം ഒരുക്കുകയും ചെയ്ത ഭരണസമിതിയാണ് ഇപ്പോഴുള്ളത്. ഈ അന്വേഷണത്തില്‍നിന്ന് ശ്രദ്ധ മാറ്റാനും അഴിമതിക്കാരെ സംരക്ഷിക്കാനുമുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഈ നീക്കങ്ങളില്‍ നിന്ന് ബിജെപി പിന്മാറണമെന്നും മന്ത്രി വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!