കൗണ്‍സിലറുടെ രാജി ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭയിലേക്ക് ബി ജെ പി മാര്‍ച്ച്

പരപ്പനങ്ങാടി: നഗരസഭയിലെ ലീഗ് കൗണ്‍സിലര്‍ കൂളത്ത് അസീസ് വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ നടത്തിയ ശബ്ദ സന്ദേശം വര്‍ഗീയവിദ്വേഷം ഉണ്ടാക്കുന്നതും വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നതാണെന്നും ഭരണഘടനാ ലംഘനം നടത്തിയ ജനപ്രതിനിധി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് പരപ്പനങ്ങാടി നഗരസഭ ഓഫീസിലേക്ക് ബി.ജെ.പി പ്രതിഷേധ മാര്‍ച്ച് നടത്തി .

കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മുസ്ലിംലീഗിന്റെ ഇരുപതാം ഡിവിഷന്‍ കൗണ്‍സിലര്‍ അസീസ് കൂളത്ത് ഡിവിഷന്‍ ഗ്രൂപ്പില്‍ നടത്തിയ വോയ്‌സ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ചത്. റോഡിന് പേരിടുന്നത് സംബന്ധിച്ച് നടത്തിയ വര്‍ഗീയ പരാമര്‍ശങ്ങളാണ് വിവാദമായിരിക്കുന്നത്.

പ്രതിഷേധ ധര്‍ണ ബി ജെ പി ജില്ലാ പ്രസിഡണ്ട് രവി തേലത്ത് ഉല്‍ഘാടനം ചെയ്തു.പി .വി തുളസിദാസ് അദ്ധ്യക്ഷനായി ബിജെപി മലപ്പുറം ജില്ലാ സെക്രട്ടറി പി.പി ഗണേശന്‍, പി ശ്രീരാഗ്, ടി ശ്രീധരന്‍, സി.ജയദേവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top