സി കെ പത്മനാഭനെ അറസ്റ്റ് ചെയ്തുമാറ്റി

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ നിരഹാരം തുടരുന്ന സി കെ പത്മനാഭനെ അറസ്റ്റ് ചെയ്തു നീക്കി. സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലില്‍ പത്തുദിവസമായി നിരഹാരമിരിക്കുന്ന പത്മനാഭന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്.

സമരം ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍ ഏറ്റെടുക്കുമെന്നാണ് വിവരം.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എ എന്‍ രാധാകൃഷ്ണനാണ് ആദ്യം നിരാഹരസമരം ആരംഭിച്ചത്. അദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടര്‍ന്നാണ് സി കെ പത്മനാഭന്‍ സമരം ആരംഭിച്ചത്.

Related Articles