Section

malabari-logo-mobile

നാലിടത്ത് ബിജെപി ;പഞ്ചാബ് ആം ആദ്മിക്ക്

HIGHLIGHTS : BJP in fourth place; Punjab Aam Aadmi Party in fourth

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഉജ്വല വിജയം നേടി ബിജെപി. തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലിടത്തും ബിജെപി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി മുന്നിലുള്ളത്.

എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ അട്ടിമറി സംഭവിച്ചത് പഞ്ചാബിലാണ്. നിലവിലെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ചവിട്ടി മെതിച്ചുകൊണ്ടാണ് ആം ആദ്മി പാര്‍ട്ടി പഞ്ചാബില്‍ മുന്നേറുന്നത്. 117 സീറ്റുകളില്‍ നിലവില്‍ 87 സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി മുന്നില്‍ നില്‍ക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ തമ്മിലടി തിരിച്ചടിയായ കോണ്‍ഗ്രസിന് 14 സീറ്റുകളില്‍ മാത്രമേ ലീഡ് ചെയ്യാനാകുന്നുള്ളു.

sameeksha-malabarinews

ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് രണ്ടാം ഊഴത്തിലേക്ക് കടക്കുമെന്ന് ഉറപ്പായി. 267ല്‍ അധികം സീറ്റുകളിലാണ് ബിജെപി നിലവില്‍ ലീഡ് ചെയ്യുന്നത്. എസ്പി 132 സീറ്റിലും, കോണ്‍ഗ്രസ് രണ്ടിടത്തും മുന്നേറുകയാണ്.

70 സീറ്റുകളുള്ള ഉത്തരാഖണ്ഡില്‍ 47 സീറ്റിലാണ് ബിജെപി മുന്നേറുന്നത്. 40 സീറ്റുകളുള്ള ഗോവയില്‍ ബിജെപിക്ക് ഇരുപതിടത്താണ് ലീഡ്. കോണ്‍ഗ്രസ് 12 ഇടത്താണ് ലീഡ് നിലനിര്‍ത്തുന്നത്. ആം ആദ്മി രണ്ടിടത്തും മുന്നേറുന്നു.

അറുപത് സീറ്റുള്ള മണിപ്പൂരില്‍ ബിജെപി 28 ഇടത്ത് മുന്നേറുകയാണ്. കോണ്‍ഗ്രസ് 9 ഇടത്തും ലീഡ് നിലനിര്‍ത്തി. ഗോവയില്‍ 40 സീറ്റുകളില്‍ 18ലും ഭരണകക്ഷിയായ ബിജെപി നേടിയിട്ടുണ്ട്. 11 സീറ്റുകളിലാണ് കോണ്‍ഗ്രസിന് ലീഡ് നേടാനായത്. 4 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന തൃണമൂല്‍ മന്ത്രിസഭ രൂപീകരണത്തില്‍ നിര്‍ണായ ശക്തിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ പരമ്പരാഗത കേന്ദ്രങ്ങളിലെല്ലാം ബിജെപിയുടെ തേരോട്ടമാണ് നടന്നത്. നെഹ്രു കുടുംബത്തിന്റെ തട്ടകമായിരുന്ന റായ്ബലേറിയില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. റായ്ബറേലിയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അദിതി സിംഗാണ് മുന്നിട്ട് നില്‍ക്കുന്നത്.

1952 മുതല്‍ കോണ്‍ഗ്രസിനെ തുണച്ച റായ്ബറേലി മണ്ഡലം 1996-1998 ല്‍ മാത്രമാണ് ബിജെപിയെ തുണച്ചത്. അന്ന് അശോക് സിംഗാണ് റായ്ബറേലിയില്‍ നിന്ന് വിജയിച്ചത്. എന്നാല്‍ 2022ല്‍ വീണ്ടും ബിജെപിയെ തുണയ്ക്കുന്ന കാഴ്ചയാണ് റായ്ബറേലി മണ്ഡലത്തില്‍ കാണുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!