ദില്ലി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിച്ചു. ബിജെപി കേരളത്തില്‍ 115സീറ്റുകളിലാണ് മത്സരിക്കുന്നത്. 25 സീറ്റുകളില്‍ നാല് ഘടക കക്ഷികള്‍ മത്സരിക്കും.
കെ സുരേന്ദ്രന്‍ കോന്നിയിലും മിഞ്ചേശ്വരത്തും മത്സരിക്കും.മെട്രോമാന്‍ ഇ.ശ്രീധര്‍ പാലക്കാടും , കുമ്മനം രാജശേഖരന്‍-നേമം, പി കെ കൃഷ്ണദാസ്- കാട്ടാക്കട, സി കെ പദ്മനാഭന്‍ -ധര്‍മ്മടം, സുരേഷ് ഗോപി-തൃശൂര്‍, അല്‍ഫോണ്‍സ് കണ്ണന്താനം-കാഞ്ഞിരപ്പള്ളി,ഡോ. അബ്ദുള്‍ സലാം-തിരൂര്‍, മാനന്തവാടി-മണിക്കുട്ടന്‍, കൃഷ്ണകുമാര്‍-തിരുവനന്തപുരം,ജേക്കബ് തോമസ്- ഇരിങ്ങാലക്കുടയിലും മത്സരിക്കും.
അരുണ്‍ സിംഗാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് .12 സീറ്റുകളിലേക്കുള്ള പ്രമുഖരുടെ പട്ടികയാണ് ഇപ്പോള്‍ ബിജെപി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിലെ മറ്റ്സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ഉടന്‍ പുറത്തുവിടും.




