താനൂര്‍ കാരുണ്യതീരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ബിരിയാണി ചലഞ്ച്

താനൂര്‍: കാരുണ്യതീരം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ബിരിയാണി ചലഞ്ച് ജനങ്ങള്‍ ഏറ്റെടുത്തു. എട്ടായിരം ബിരിയാണി പായ്ക്കറ്റുകളാണ് താനൂരിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചത്. ബിരിയാണി വിതരണം സിപിഐ എം താനൂര്‍ ഏരിയ സെക്രട്ടറി പി അബ്ദുല്‍ സമദ് ഉദ്ഘാടനം ചെയ്തു.

തീരദേശ ലോക്കല്‍ സെക്രട്ടറി സൈനുദ്ധീന്‍, ട്രസ്റ്റ് സെക്രട്ടറി പി പി നാസര്‍, മസ്ഊദ്, കബീര്‍ ദേവധാര്‍, റസാഖ് എടക്കടപ്പുറം തുടങ്ങിയവര്‍ സംസാരിച്ചു.

ഒരു മാസത്തിലേറെയായുള്ള പ്രവര്‍ത്തനത്തിലായിരുന്നു ട്രസ്റ്റ് ഭാരവാഹികള്‍. ജനുവരി 8ന് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ഇ ജയന്‍ കൂപ്പണ്‍ വിതരണം ഉല്‍ഘാടനം ചെയ്താണ് ബിരിയാണി ചലഞ്ചിന് തുടക്കം കുറിച്ചത്.

കഴിഞ്ഞ ഒന്നര വര്‍ഷമായി താനൂര്‍ തീരദേശ മേഖലയില്‍ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ് കാരുണ്യതീരം ട്രസ്റ്റ്. ജനകീയ ബിരിയാണി ചലഞ്ച് വഴി ലഭിക്കുന്ന പണം സൗജന്യ സേവനം നടത്തുന്നതിന് ഒരു ആംബുലന്‍സ് വാങ്ങാന്‍ തീരുമാനിച്ചു.

 

Share news
error: Content is protected !!
Scroll to Top