തിരൂരില്‍ യുവാവിനെ കൂട്ടം ചേര്‍ന്ന് മര്‍ദ്ധിച്ച 4 പേര്‍ പിടിയില്‍

തിരൂര്‍: പൂകൈയില്‍ പെട്രോള്‍ പമ്പില്‍ വെച്ച് നിറമരതൂര്‍ ചക്കര മൂല സ്വദേശിയെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് അടിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തിലെ പ്രതികള്‍ അറസ്റ്റില്‍. നിറമരുതൂര്‍ ചക്കരമൂല സ്വദേശികളായ അലാട്ടില്‍ പ്രജിത്ത് (24), കമ്പളിപറമ്പില്‍ അനസ്സ് (24), കിഴക്കേ താമരപിളില്‍ ശശി (29), കണ്ണം വളപ്പില്‍ സുഹൈദ് (21) എന്നിവരെയാണ് തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി രണ്ടിനാണ് കേസിന് ആസ്പതമായ സംഭവം നടന്നത്. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ചക്കരമൂല സ്വദേശി സുജീഷ് ചികിത്സയിലാണ്.

പ്രതികളെ കോടതിയില്‍ ഹാജറാക്കി, കോടതി റിമാന്റ് ചെയ്തു. തിരൂര്‍ ഐപി എസ് എച്ച് ഒ ജിജോയുടെ നേതൃത്വത്തില്‍ എസ് ഐ ജലീല്‍ കറുത്തേടത്, സിവില്‍ പോലീസ് ഓഫീസര്‍ മാരായ ഷിജിത്, ശ്രീജിത്ത്, ഷെറിന്‍ ജോണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടി കൂടിയത്.

 

Share news
error: Content is protected !!
Scroll to Top