ദുആ റിഷാദിന്റെ ആദ്യ പിറന്നാള്‍ സമ്മാനം ചെന്നൈയില്‍ നിന്നും മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക്

ഹംസ കടവത്ത്
പരപ്പനങ്ങാടി: ഒന്നാം പിറന്നാളിന്റെ മാധുര്യം മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലെക്ക് കൈമാറി ചെന്നൈയിലെ മലയാളി കുടുംബം മാതൃകയായി.

പരപ്പനങ്ങാടി അഞ്ചപ്പുര സ്വദേശി ചെങ്ങാട്ട് അബ്ദുല്‍ റഷീദിന്റെ മകന്‍ ചെന്നൈയിലെ ഇന്റിഗോ എയര്‍ലൈന്‍സില്‍ എഞ്ചിനിയറായ റിഷാദ് – തെസ്‌നി ദമ്പതികളുടെ മകള്‍ ദുആ റിഷാദിന്റെ ആദ്യ പിറന്നാളാഘോഷമാണ് കേരളത്തിലെ കൊറാണോ ബാധ്യതരുടെ ദുരിതമകറ്റാന്‍ പങ്കു വഹിച്ചത. ഓണ്‍ലൈന്‍ വഴിയാണ് ദുആ മോള്‍ ഉപ്പയുടെ അക്കൗണ്ടിലൂടെ ഉപ്പയുടെ വിരല്‍ തുമ്പിലമര്‍ത്തി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കന്നി പിറന്നാളിന്റെ ആഘോഷ തുക കൈമാറിയത്.

മകളുടെ പിറന്നാള്‍ സമ്മാനം പുറം ലോകത്തോട് വിളിച്ചു പറയാന്‍ മടിയുള്ള രക്ഷിതാക്കള്‍ സ്‌നേഹനിധിയായ മകളുടെ ആദ്യ പിറന്നാള്‍ ആഘോഷ തുക മോശമാക്കിയിട്ടില്ല.

Share news
error: Content is protected !!
Scroll to Top