തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 26 പേര്‍ക്ക കോവിഡ് സ്ഥിരീകരിച്ചു. ഇതു വരെയുള്ള കണക്കില്‍ ഏറ്റവും അധികം കേസ് റിപ്പോര്‍ട്ട് ചെയ്ത ദിവസമാണിന്ന. കാസര്‍കോട് -10, മലപ്പുറം-5, പാലക്കാട്് -3, വയനാട്-3, കണ്ണൂര്‍ രണ്ട് എന്നകണക്കിലും, പത്തനംതിട്ട, ഇടുക്കി കോഴിക്കോട് എന്നീ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗബാധയുണ്ടായതായി സ്ഥിരീകരിച്ചത്.
ഇതില്‍ 14 പേര്‍ പുറത്തുനിന്നു വന്നവരും 11 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവരുമാണ്. പുറത്തുനിന്ന് വന്നവരില്‍ 7 പേര്‍ വിദേശത്തുനിന്നും, രണ്ട് പേര്‍ ചെന്നൈയില്‍ ന്ിന്നും, നാലുപേര്‍ മുംബൈയില്‍ നിന്നും, ബംഗളൂരുവില്‍ നിന്ന് വന്നയാളുകളുമാണ്. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവരില്‍ ഏഴുപേര്‍ കാസര്‍ക്കോട്ടും മൂന്നുപേര്‍ വയനാട്ടിലും ഒരാള്‍ ഇടുക്കിയിലുമാണ്.
സംസ്ഥാനത്ത് 64 പേരാണ് ചികിത്സയിലുളളത്.
ഇന്ന് രോഗം ബാധിച്ചതില്‍ കാസര്‍ക്കോട്ട് രണ്ട് ആരോഗ്യപ്രവര്‍ത്തകരും വയനാട്ടില്‍ ഒരു പോലീസുകാരനും ഉള്‍പ്പെടുന്നു.
കുറച്ച് ദിവസം ഒറ്റ അക്കത്തിലായിരുന്നു പോസറ്റീവ് കേസ് എങ്ങില്‍ ഇന്നലെ അത് 10 ആയും ഇന്ന് അത് 26 ആയും വര്‍ദ്ധിച്ചവന്നത് ഗൗരവതരമാണെന്ന് മുഖ്യമന്ത്രി തന്റെ പ്രതിദിന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജീവിതശൈലിയില്‍ മാറ്റം വരുത്തണമെന്നും മാസ്‌ക് പൊതുജീവതത്തിന്റെ ഭാഗമാക്കണമെന്നും മുഖ്യമന്ത്രി ആവിശ്യപ്പെട്ടു.




