തിരുവനന്തപുരം: കേരളത്തില്‍ മദ്യശാലകള്‍ തുറക്കുമെന്ന് എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍. എന്നാല്‍ തുറക്കുന്ന തിയതി തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എല്ലാ മദ്യവില്‍പ്പന ശാലകളും ഒരുമിച്ച് തുറക്കാനാണ് തീരുമാനിക്കുന്നതെന്നും മദ്യശാലകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.
ബാറില്‍ പാഴ്‌സലിന് പ്രത്യേക കൗണ്ടറുകള്‍ ഒരുക്കും. ബെവ്‌കോയിലെ അതേ വിലയ്ക്ക് തെന്നെ ബാറില്‍ നിന്ന് മദ്യം ലഭിക്കും.
സംസ്ഥാനത്ത് മദ്യത്തിന് നികുതി വര്‍ധിപ്പിക്കാന്‍ ബുധനാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഈ ഘട്ടത്തിലാണ് മദ്യത്തിന് വിലകൂട്ടാന്‍ തീരുമാനിച്ചത്.




