പക്ഷിപ്പനി;തിരുവല്ലയില്‍ ഇറച്ചി-മുട്ട വില്‍പ്പന നിരോധിച്ചു

പത്തനംതിട്ട:പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട തിരുവല്ല താലൂക്കിലെ നിരണം കടപ്ര പെരിങ്ങര പഞ്ചായത്തുകളില്‍ വളര്‍ത്തു പക്ഷികളുടെ ഇറച്ചി,മുട്ട വില്‍പ്പന നിരോധിച്ചു. ഇന്നുമുതല്‍ ഏഴു ദിവസത്തേക്കാണ് നിരോധനം. താറാവ്, കോഴി ,കാട മറ്റ് വളര്‍ത്തു പക്ഷികളുടെ ഇറച്ചി മുട്ട എന്നിവയ്ക്കാണ് നിരോധനം

ജില്ലാ കളക്ടര്‍ ഇത് സംബന്ധിച്ച ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തണമെന്നും നിര്‍ദേശം.
പക്ഷിപ്പനി മനുഷ്യരിലേക്ക് വ്യാപിക്കാതിരിക്കാന്‍ കര്‍ശന ജാഗ്രതാനിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.

കൂടുതല്‍ പക്ഷികളിലേക്ക് രോഗബാധ പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചിരുന്നു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top