നാടിന്റെ നോവായി സുഹാന്‍;ചിറ്റൂരില്‍ കാണാതായ കുട്ടിയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി

പാലക്കാട് ചിറ്റൂരില്‍ കാണാതായ ആറു വയസുകാരന്‍ സുഹാന്റെ മൃതദേഹം വിടീന് അടുത്തുള്ള കുളത്തില്‍ കണ്ടെത്തി. 22 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

അനസ്-തൗഹിത ദമ്പതികളുടെ മകനാണ് സുഹാന്‍. ഇന്നലെ രാവിലെ 11 മണി മുതലാണ് കുട്ടിയെ കാണാതായത്. തുടര്‍ന്ന് സുഹാനെ കണ്ടെത്താനായി വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ഇന്ന് രാവിലെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

കാണാതായ സുഹാനു വേണ്ടി ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ എത്തി പരിശോധന നടത്തിയിരുന്നു. ഡോഗ്‌സ്‌കോഡ് കാണിച്ച കുളത്തില്‍ കുട്ടിക്ക് വേണ്ടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സഹോദരനുമായി പിണങ്ങി ഇന്നലെ 11 മണിയോടെയാണ് കുട്ടി വീട് വിട്ട് ഇറങ്ങുന്നത്. സാധാരണഗതിയില്‍ മടങ്ങി വരാറുള്ള കുട്ടിയെ കാണാതായതോടെ തിരച്ചില്‍ നടത്തുകയായിരുന്നു. സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നത് സുഹാന്റെ സഹോദരനും മുത്തശ്ശിയും അമ്മയുടെ സഹോദരിയും മക്കളുമാണ്. സുഹാന്റെ അമ്മ നീലഗിരി പബ്ലിക് സ്‌കൂള്‍ അധ്യാപികയാണ്.

വിവരമറിഞ്ഞ് വിദേശത്തായിരുന്ന പിതാവ് നാട്ടിലെത്തിയിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top