Section

malabari-logo-mobile

ആലപ്പുഴയില്‍ പക്ഷിപ്പനി;താറാവുകളെ കൊന്നൊടുക്കും

HIGHLIGHTS : Bird flu in different areas of Alappuzha district

ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ജില്ലയിലെ വിവിധ പ്രദേശങ്ങളുടെ ഒരു കിലോമീറ്റര്‍ പരിധിയിലെ താറാവുകളെ നാളെ കൊന്നൊടുക്കും. എടത്വ പഞ്ചായത്തിലെ കൊടപ്പുന്നയിലും, ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് പക്ഷികളെ കൊന്നൊടുക്കുക. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ താറാവിന്റെ മാംസം, മുട്ട എന്നിവയുടെ വില്‍പ്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

എടത്വ, ചെറുതന പഞ്ചായത്തുകളില്‍ ഇന്നലെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എടത്വ പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ വരമ്പിനകം പാടശേഖരത്തിലും ചെറുതന പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുമാണ് വളര്‍ത്ത് താറാവുകളില്‍ പക്ഷിപ്പനി കണ്ടെത്തിയത്.

sameeksha-malabarinews

ഈ സാഹചര്യത്തിലാണ് ആക്ഷന്‍ പ്ലാന്‍ പ്രകാരം പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള വളര്‍ത്തു പക്ഷികളെ കൊന്നു നശിപ്പിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ ജില്ലാ കളക്ടറുടെ യോഗത്തില്‍ തീരുമാനിച്ചത്. ദ്രുത കര്‍മസേന രൂപീകരണവും അനുബന്ധ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി നാളെ കളളിങ് നടത്തും.

വളര്‍ത്തു പക്ഷികളെ കൊന്നൊടുക്കുന്നതിന് നഷ്ടപരിഹാരമായി താറാവൊന്നിന് 200 രൂപ നഷ്ടപരിഹാരം നല്‍കും. എന്നാല്‍ ഇത് പര്യപ്തമല്ലെന്ന പരാതിയും ഇതിനോടകം കര്‍ഷകരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!