വയനാട് കല്‍പറ്റയില്‍ പിണങ്ങോട് പന്നിയാര്‍ റോഡില്‍ നിയന്ത്രണംവിട്ട സ്‌കൂട്ടര്‍ മതിലില്‍ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് വിദ്യാര്‍ത്ഥിനി മരിച്ചു. മലപ്പുറം മഞ്ചേരി സ്വദേശി ഓവുങ്ങല്‍ അബ്ദു സലാമിന്റെ മകള്‍ ഫാത്തിമ തസ്‌കിയ(24)ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് അജ്മിയയെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും
പിണങ്ങോട് നിന്നും പൊഴുതന ആറാം മൈലിലേക്ക് പോകുന്ന റോഡിലെ വളവില്‍ വെച്ച് ഇന്നലെ രാത്രി പത്തുമണിയോടെയാണ് അപകടം സംഭവിച്ചത്. മെഡിക്കല്‍ ഹെല്‍ത്ത് ക്ലബ്ബ് മീറ്റിംങ്ങുമായി ബന്ധപ്പെട്ട് കല്‍പ്പറ്റയില്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



