ബിനോയിയും അമ്മയും യുവതിയുമായി ചര്‍ച്ച നടത്തിയെന്ന് അഭിഭാഷകന്‍;കുട്ടിയുടെ ജനനസര്‍ട്ടിഫിക്കറ്റിലും അച്ഛന്റെ പേര് ബിനോയ്

തിരുവനന്തപുരം: ബിനോയ് കോടിയേരിക്കെതിരായ ലൈംഗീക ചൂഷണ പരാതിയില്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തല്‍. മുംബൈയിലെ തന്റെ ഓഫീസില്‍ വെച്ചാണ് യുവതിയുമായി ബിനോയിയും അമ്മ വിനോദിനിയും ചര്‍ച്ച നടത്തിയതായി അഡ്വക്കേറ്റ് കെ പി ശ്രീജിത്ത് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ കോടിയേരി വിഷയത്തില്‍ സംസാരിച്ചതായും അഭിഭാഷകന്‍ വ്യക്തമാക്കി.

യുവതി പണം ആവശ്യപ്പെട്ടാണ് തന്നെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതെന്നാണ് ബിനോയ് തന്നോട് പറഞ്ഞതെന്ന് വിനോദിനി പറഞ്ഞതായും വിഷയം നേരത്തെ അറിയില്ലെന്ന കോടിയേരിയുടെ വാദം തെറ്റാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

അതെസമയം ബിഹാര്‍ സ്വദേശിനിയായ യുവതിയുടെ കുഞ്ഞിന്റെ പാസ്‌പോര്‍ട്ടിലും ബാങ്ക് രേഖകളിലും കുഞ്ഞിന്റെ അച്ഛന്‍ ബിനോയ് കോടിയേരിയാണെന്ന് രേഖകള്‍ യുവതി പുറത്തുവിട്ടിരിക്കുകയാണ്. ഗ്രേറ്റര്‍ മുംബൈ കോര്‍പ്പറേഷനില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ജനനസര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ അച്ഛന്റെ പേര് mr.ബിനോയ് വി ബാലകൃഷ്ണന്‍ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ബിനോയിയുടെ ജാമ്യാപേക്ഷയില്‍ മുംബൈ ദില്‍ഡോഷി സെഷന്‍ കോടതി ഇന്ന് വിധി പറയാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തലുകള്‍ ഉണ്ടായിരിക്കുന്നത്.

Related Articles