ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാജിവെച്ചു

   ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ വിരാല്‍ വി ആചാര്യ രാജിവെച്ചു. കാലാവധി തീരാന്‍ ആറുമാസം ബാക്കിനില്‍ക്കെയാണ് രാജിവെച്ചിരിക്കുന്നത്. കാലാവധി പുതുക്കുന്നതില്‍ യാതൊരു താല്‍പര്യവും ഇല്ലെന്നും അദേഹം അറിയിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്.

ഇതോടെ ആറുമാസത്തിനുള്ളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉന്നത ചുമതല വഹിക്കുന്ന രണ്ടാമത്തെയാളാണ് രാജിവെക്കുന്നത്. കാലാവധി തീരാന്‍ ഒമ്പതുമാസം അവശേഷിക്കെയാണ് ഊര്‍ജിത് പട്ടേല്‍ രാജിവെച്ചത്.

ആര്‍ബിഐയില്‍ എന്‍ എസ് വിശ്വനാഥ്, ബി പി കനുംഗോ, എ കെ ജെയ്ന്‍ എന്നിങ്ങനെ മൂന്ന് ഡെപ്യൂട്ടി ഗവര്‍ണര്‍മാര്‍ മാത്രമാണ് ഇനിയുള്ളത്.

Related Articles