ബിന്ദുകൃഷ്ണ ഭീഷണിപ്പെടുത്തിയ എസ്‌ഐക്ക് സ്ഥലംമാറ്റം

bindu krishnaമാനന്തവാടി :മഹിളകോണ്‍ഗ്രസ്സ് അധ്യക്ഷ അസഭ്യവര്‍ഷം ചൊരിഞ്ഞ മാനന്തവാടി എസ്‌ഐയെ സ്ഥലം മാറ്റി. എസ്‌ഐ ഷാജു ജോസഫിനെയാണ് കല്‍പ്പറ്റയിലേക്ക് സ്ഥലം മാറ്റിയിരിക്കുന്നത്.

മഹിള കോണ്‍ഗ്രസ്സ് നടത്തുന്ന സ്ത്രീമുന്നേറ്റ യാത്രക്ക മാനന്തവാടിയിലെ ഗാന്ധി പാര്‍ക്കിലെ സ്വീകരണത്തിനിടെയാണ് ബിന്ദുകൃഷണ എസ്‌ഐയെ പരസ്യമായി ഭീഷണിപ്പെടുത്തിയത്.. ഗാന്ധിപാര്‍ക്കില്‍ ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് രാവിലെ പത്ത് മണിമുതല്‍ വൈകീട്ട് ആറു മണിവരെ ഉപയാഗിക്കരുതെന്ന് മാനന്തവാടി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവുണ്ട്.

രാവിലെ പത്ത് മണി കഴിഞ്ഞി്ട്ടും ഇത് പാലിക്കാതെ ബിന്ദുകൃഷണ പ്രസംഗതുടര്‍ന്നപ്പോള്‍ സിഐയുടെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ സ്ഥലത്തെത്തി മൈക്ക് ഉപയാഗിക്കുന്നത് വിലക്കിയതിനെ തൂടര്‍ന്നാണ് ബിന്ദുകൃഷണ എസ്‌ഐക്ക് നേരെ തിരിഞ്ഞത്.

Share news
error: Content is protected !!
Scroll to Top