ചങ്ങനാശ്ശേരി എം സി റോഡില്‍ എസ്ബി കോളേജിനു സമീപം ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു യുവാക്കള്‍ മരിച്ചു. ചങ്ങനാശ്ശേരി പുഴവാത് ഹിദായത്തുനഗറില്‍ പള്ളിവീട്ടില്‍ ഷാനവാസിന്റെ മകന്‍ അജ്മല്‍ (27) ചങ്ങനാശ്ശേരി മാര്‍ക്കറ്റ് ഉള്ളാഹയില്‍ രാജുവിന്റെ മകന്‍ അലക്സ്(26), വാഴപ്പള്ളി മതുമൂല കണിയാംപറമ്പില്‍ രമേശിന്റെ മകന്‍ രുദ്രാക്ഷ്(20) എന്നിവരാണ് മരിച്ചത്.
അലക്സിനൊപ്പമുണ്ടായിരുന്ന കാരാപ്പുഴശ്ശേരി ഷിന്റോ(23)ക്കു പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയാണ് അപകടം. എതിര്‍ദിശയില്‍വന്ന ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍പെട്ട യുവാക്കളെ നാട്ടുകാര്‍ ആദ്യം ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അജ്മല്‍ റോഷന്‍ ഇവിടെ വെച്ചാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രുദ്രാക്ഷിനെയും അലക്‌സിനെയും ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് ഇരുവരും മരിച്ചു.




