പാലക്കാട്: അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റ ബൈക്ക് യാത്രികന്‍ മരിച്ചു. ബൈക്ക് യാത്രക്കാരനായ അട്ടപ്പാടി സ്വദേശി ശാന്തകുമാറാണ് മരിച്ചത്. പുതൂര്‍ തേക്കുവട്ട മേഖലയില്‍ താവളം-മുള്ളി റോഡില്‍ ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ പരിക്കേറ്റ ശാന്തകുമാറിനെ ഉടനെ മണ്ണാര്‍ക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാന റോഡില്‍ നില്‍ക്കുന്നത് ഇദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിന്റെ വണ്ടിയുള്‍പ്പെടെ ആന ചവിട്ടുകയായിരുന്നു. വീഴചയില്‍ സാരമായി പരിക്കേല്‍ക്കുകയായിരുന്നു.




