പാളയം പച്ചക്കറി മാർക്കറ്റ് ഉദ്ഘാടനം മൂന്ന് ആഴ്ച്ചക്കകം

HIGHLIGHTS : Palayam vegetable market inauguration third week

കോഴിക്കോട്: പാളയത്തെ പഴം – പച്ചക്കറി മാർക്കറ്റ് കല്ലുത്താൻ കടവിലേക്ക് മൂന്ന് ആഴ്ച്ചക്കകം മാറ്റും. നിർമാണ പ്രവൃത്തികൾ ഏറെകുറെ പൂർത്തിയായി. പെയിന്റിങ് ജോലികളാണ് പൂർത്തിയാക്കാനുള്ളത്.

കടമുറികൾ കച്ചവടക്കാർക്ക് കൈമാറുന്നതിനുള്ള നറുക്കെടുപ്പ് കഴിഞ്ഞു. ഒമ്പത് കടമുറി ഉടമകൾ സർട്ടിഫിക്കറ്റുകൾ കൈപ്പറ്റി. 153 കച്ചവടക്കാരാണുള്ളത്.

രേഖകൾ ഏറ്റെടുക്കാനായി എല്ലാവർക്കും നോട്ടീസ് നൽകിയിട്ടുണ്ട്. 15 ദിവസത്തിനകം കട മുറി രേഖകൾ ഏറ്റെടുക്കാത്ത പക്ഷം ഇവിടെ കച്ചവടം ചെയ്യാനുള്ള അവസരം നഷ്ടപ്പെടും.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!