താനൂരില്‍ ട്രെയിനില്‍ നിന്നും വീണ് വയോധികന്‍ മരിച്ചു

താനൂര്‍:താനൂരില്‍ ട്രെയിനില്‍ നിന്നും വീണ് വയോധികന്‍ മരണപ്പെട്ടു. തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് അപകടം സംഭവിച്ചത് .കോഴിക്കോട് ഭഗത്തേക്ക് പോകുകയായിരുന്ന ട്രെയിനില്‍ നിന്നും താനൂരില്‍ ഇറങ്ങിയ ശേഷം തിരിച്ച് കയറുന്നതിനിടെ ട്രാക്കിലേക്ക് വീണാണ് അപകടം സംഭവിച്ചത് .ഉടന്‍ തന്നെ സ്ഥലതെത്തിയ റെയില്‍വേ ജീവനക്കാരും ,TDRF പ്രവര്‍ത്തകരും , ഫയര്‍ഫോഴ്‌സ് വൈറ്റ് ഗാര്‍ഡ് അംഗങ്ങളും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . മരിച്ചത് എടപ്പാള്‍ സ്വദേശിയാണെന്നാണ് സൂചന. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലോക്ക് മാറ്റി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top