ലോറിയില്‍ ബൈക്ക് കൂട്ടിയിടിച്ച് തിരൂര്‍ സ്വദേശി മരിച്ചു

accident-120x1204തിരൂര്‍: ലോറിയും, ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരൂര്‍ പച്ചാട്ടിരി സ്വദേശി തോട്ടത്തില്‍ പറമ്പില്‍ വേലായുധന്റെ മകന്‍ വിനീത് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന പച്ചാട്ടിരി പച്ചായില്‍ രാമന്റെ മകന്‍ വിജേഷ് (23) ന് പരിക്കേറ്റു. സാരമായി പരിക്കേറ്റ വിജേഷിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തിരുന്നാവായ താഴത്തറവളവില്‍ ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം ഉണ്ടായത്. കുറ്റിപ്പുറം ഭാഗത്തു നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടയ്‌നര്‍ ലോറിയുമായി ഇടിച്ചാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും വിനീതിന്റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Share news
error: Content is protected !!
Scroll to Top