ഷാരൂഖ് ഖാന് ഭീഷണി; കനത്ത സുരക്ഷ

AIR INDIA copyമുംബൈ: ഇന്ത്യന്‍ ബോളിവുഡ്താരം ഷാരൂഖ് ഖാന് മുംബൈ അധോലോകത്തിന്റെ ഭീഷണി. അധോലോക നേതാവ് രവി പൂജാരയുടെ സംഘമാണ് ഖാനെതിരെ ഭീഷണിയുമായി രംഗത്തെത്തിയത്. കരിം മൊറാലിയുമായി അടുപ്പം സൂക്ഷിച്ചാല്‍ ഗുരുതരമായി പ്രത്യാഘാതമുണ്ടാകുമെന്നാണ് ഭീഷണി. ഷാരൂഖ് ഖാന്റെ ബിസിനസ് പാര്‍ട്ണറാണ് മൊറാലി. ഭീഷണിയെ തുടര്‍ന്ന് ഷാരൂഖ് ഖാന് സുരക്ഷ കര്‍ശനമാക്കി.

രണ്ട് ക്രൈം ബ്രാഞ്ച് ഉദേ്യാഗസ്ഥര്‍ ഇനി മുതല്‍ സുരക്ഷക്കായി അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ഷാരൂഖ് ഖാനെ കാണാനെത്തുന്ന സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ രവി പൂജാര ബോളിവുഡ്താരം സല്‍മാന്‍ ഖാനെയും ഭീഷണിപ്പെടുത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top