സ്വയ രക്ഷക്കായി വീട്ടമ്മ പുലിയെ കൊന്നു

Untitled-1 copyഡറാഡൂണ്‍: തന്നെ ആക്രമിച്ച പുലിയെ സ്വയം രക്ഷക്കായി വീട്ടമ്മ കൊലപ്പെടുത്തി. ഉത്തരാഖണ്ഡിലാണ് സംഭവം നടന്നത്. വയലില്‍ ഒറ്റക്ക് കൃഷി ചെയ്യുകയായിരുന്ന കമലാദേവി എന്ന അമ്പത്തിയാറുകാരിയെയാണ് പുലി ആക്രമിച്ചത്. 20 മിനിറ്റോളം നീണ്ടു നിന്ന പുലിയും, കമലാദേവിയും തമ്മിലുള്ള ജീവ മരണ പോരാട്ടത്തിനൊടുവില്‍ തന്റെ കയ്യിലുള്ള വടിയും, കൈമഴുവും ഉപയോഗിച്ച് ഇവര്‍ പുലിയെ വെട്ടി കൊല്ലുകയായിരുന്നു. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ കമലാദേവി ചികില്‍സയിലാണ്. പുലിയെ സധൈര്യം നേരിട്ട കമലാദേവിയെ അനുമോദിക്കാന്‍ നിരവധി ഗ്രാമീണരാണ് ആശുപത്രിയിലെത്തിയിരിക്കുന്നത്.

 

Share news
error: Content is protected !!
Scroll to Top