കണ്ണൂരിലെ ‘സഖാക്കള്‍’ ഗണേശോത്സവം നടത്തുന്നു!

MODEL copyകണ്ണൂര്‍: ഉത്തരേന്ത്യന്‍ വൈദിക മത ആഘോഷങ്ങള്‍ കേരളത്തില്‍ കൊണ്ടാടുന്നതിന് പിന്നില്‍ സംഘപരിവാറിന്റെ ഹിഡണ്‍ അജണ്ടയുണ്ടെന്ന് ഇടതു ബുദ്ധിജീവികള്‍ എഴുതിയതൊന്നും കണ്ണൂരിലെ സഖാക്കള്‍ക്ക് മനസ്സിലായിട്ടില്ല. സിപിഎമ്മിന്റെ കോട്ടയായ കണ്ണൂരിലെ സഖാക്കള്‍ ഇപ്പോഴിതാ ഗണേശോല്‍സവം കൊണ്ടാടാനും തയ്യാറെടുക്കുന്നു. ഒരു കാലത്ത് ആര്‍ എസ് എസ് ശക്തി കേന്ദ്രമായിരുന്ന അമ്പാടി മുക്കില്‍ നിന്നും സിപിഎമ്മിലേക്ക് കൂടുമാറിയ പുതിയ സഖാക്കളാണ് ഗണേശോല്‍സവവും, ഗണപതി ഹോമവും നടത്താനൊരുങ്ങുന്നത്.

29 ാം തിയ്യതി നടക്കുന്ന ഗണേശോല്‍സവത്തിന് വരവ് അറിയിച്ചുകൊണ്ട് അമ്പാടി മുക്കില്‍ വന്‍ ബോര്‍ഡുകളും മറ്റും ഉയര്‍ത്തിയിട്ടുണ്ട്. ഫ്‌ളക്‌സ് ബോര്‍ഡില്‍ ചുവന്ന ഗണപതിയെയാണ് വരച്ചിരിക്കുന്നത്. വിവേകാനന്ദ സാംസ്‌കാരിക കേന്ദ്രമാണ് ഈ പരിപാടിയുടെ നടത്തിപ്പുകാര്‍.

Share news
error: Content is protected !!
Scroll to Top