
പൊന്നാനി : പൊന്നാനിയിൽ ബൈക്ക് അപകടത്തിൽ സുഹൃത്തുക്കളായ രണ്ട് യുവാക്കൾ മരിച്ചു. പള്ളപ്രം മാലിക്കുളം അലിയുടെ മകൻ മുഹമ്മദ് അസ്ലം (19), ആർ വി പാലസിന് സമീപം തട്ടേക്കാനകത്ത് ഇബ്രാഹിമിന്റെ മകൻ അൻസിഫ്(19) എന്നിവരാണ് മരിച്ചത്. രണ്ട് പേരും പ്ലസ് ടു വിദ്യാർഥികളാണ്.
തിങ്കൾ രാത്രി ഒമ്പതോടെ പൊന്നാനി ദേശീയപാതയിൽ ബാർളി കുളത്തിന് സമീപം സർവീസ് റോഡിലാണ് അപകടം. ബൈക്കിന് പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. രണ്ടു ബൈക്കുകളിലായി 6 പേരുണ്ടായിരുന്നു. രണ്ടു പേർ അപകട സ്ഥലത്തുതന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ പളളപ്രം സ്വദേശി അൻഷി തൃശൂരിലെ ജൂബിലി ആശുപത്രിയിൽ ചികിത്സയിലാണ്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




