
മൂന്നിയൂർ : കല്യാണവീട്ടിലേക്ക് തെങ്ങ് കടപുഴകി വീണ് രണ്ടുപേർക്ക് പരിക്ക്. മൂന്നിയൂർ ആലുങ്ങലിലാണ് സംഭവം. തുമ്പാണി ശിവാനന്ദന്റെ വീട്ടിലേക്കാണ് റോഡിന് മറുവശത്തു പറമ്പിൽ നിന്ന് തെങ്ങ് മറിഞ്ഞുവീണത്.
ശിവാനന്ദൻ്റെ മകന്റെ കല്യാണ ചടങ്ങിനെത്തി മടങ്ങാൻ നിന്നിരുന്ന കെഎസ്ഇബി റിട്ട. ജീവനക്കാരൻ തുമ്പാണി സുനിൽ (57), തുമ്പാണി ശരത് എന്നിവർക്കാണ് പരിക്കേറ്റത്.
ബൈക്കിൽ ഇരിക്കുകയായിരുന്ന സുനിലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും കോഴിക്കോട്ടെ സ്വകാര്യശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




