ബീഹാര്‍ തെരഞ്ഞെടുപ്പ്‌ ഫലം; ആദ്യ ലീഡില്‍ മഹാസഖ്യം

പാട്‌ന:  ബീഹാര്‍ തെരഞ്ഞെടുപ്പിന്റെ ആദ്യ ലീഡ്‌ നില പുറത്തുവരുമ്പോള്‍ മുന്നേറ്റമുണ്ടാക്കി തേജ്വസി യാദവിന്റെ മാഹസഖ്യം. കേവല ഭൂരിപക്ഷമായ 122 ന്‌ കടന്ന്‌ മാഹസഖ്യത്തിന്റെ ലീഡ്‌ എന്‍ഡിഎ നൂറോളം സീറ്റുകളില്‍ ലീഡ്‌ ചെയ്യുന്നുണ്ട്‌

ലാലുപ്രസാദ്‌ യാദവിന്റെ മകനായ തേജ്വസി യാദവാണ്‌ മാഹസഖ്യത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്‌. ഈ സഖ്യത്തില്‍ കോണ്‍ഗ്രസ്സും, ഇടതുപാര്‍ട്ടികളും ഉള്‍പ്പെടുന്നുണ്ട്‌

എന്‍ഡിഎ സഖ്യത്തിലെ പ്രധാനകക്ഷിയായ നിതീഷ്‌കുമാറിന്റെ ജെഡിയു വലിയ തിരിച്ചടി നേരിടുന്നുണ്ടെന്നാണ്‌ ആദ്യ ലീഡ്‌ നിലകളില്‍ വ്യക്തമാകുന്നത്‌ സഖ്യകക്ഷിയായ ബിജെപിയുടെ പിറകിലാണ്‌ ജെഡിയു.

എഴുപതിലേറ സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ്‌ 28 സീറ്റില്‍ ലീഡ്‌ ചെയ്യുന്നുണ്ട്‌. ഇടതുപക്ഷം പത്തോളം സീറ്റിലും ലീഡ്‌ ചെയ്യുന്നുണ്ട്‌.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •